Wednesday, July 1, 2009

ഇന്നു ഞാന്‍ , നാളെ .........നീ.

Saturday, May 16, 2009

ഓര്‍മ്മകള്‍ അയവിറക്കി ഒരു വിശ്രമം......



പഴയ കാലത്ത് അറബികള്‍ മീന്‍ പിടുത്തത്തിനും അതിനോട് അനുബന്ധിച്ച സാധന സാമഗ്രികളും മറ്റും സൂക്ഷിക്കുന്നതിനുമായി
പനയോല മടലാല്‍(തണ്ട്) നിര്‍മ്മിച്ച വള്ളങ്ങളും ഷെഡ്ഡും.

അറബിയില്‍ പനയോല നിര്‍മ്മിതമായ ഷെഡ്ഡിനെ “അരീഷ്” എന്നും വള്ളത്തെ “ഷാഷ” എന്നും പറയുന്നു.“ഷാഷ”എന്ന ഈ വള്ളത്തില്‍ രണ്ട് പേര്‍ക്ക് മാത്രമേ യാത്ര ചെയ്യാന്‍ പറ്റുകയുള്ളൂ.അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാന്‍ പറ്റിയ കുറച്ച് കൂടി വലിപ്പം ഉള്ള ഷാഷകളും ഉണ്ട്. കൂടുതലും മീന്‍ പിടുത്തത്തിനാണ് നിര്‍മ്മിച്ചിരുന്നതെങ്കിലും ചില ഹ്രസ്വദൂര യാത്രകള്‍ക്കും ഇവ ഉപയോഗിച്ചിരുന്നുവത്രെ.

ഷാഷയുടെ നിര്‍മ്മാണവസ്തുക്കളുടെ ഘടന അനുസരിച്ച് 15Km ഓളം മാത്രമേ യാത്ര ചെയ്യാന്‍ പറ്റുകയുള്ളൂ. വെള്ളത്തില്‍ പൊങ്ങി കിടക്കുന്നതിനായ് പനയുടെ തടി ചതച്ച് ചണ്ട് പരുവത്തിലാക്കി വള്ളത്തിന്റ് അടിഭാഗത്ത് പിടിപ്പിക്കാറുണ്ടായിരുന്നു .ഇവ വെള്ളം ആഗിരണം ചെയ്യുകയും ഭാരം മൂലം താഴാന്‍ സാധ്യത ഉള്ളതിനാലുമാണ് അത്.

ആദ്യ കാലങ്ങളില്‍ ഏതെങ്കിലും ബലമുള്ള മരത്താല്‍ നിര്‍മ്മിച്ച പങ്കായം കൊണ്ട് തുഴഞ്ഞാണ് യാത്ര ചെയ്തിരുന്നതെങ്കില്‍ കാലത്തിന്റെ മാറ്റം അനുസരിച്ച് പില്‍ക്കാലങ്ങളില്‍ പായയുപയോഗിച്ചും അവസാനം യന്ത്രം ഘടിപ്പിച്ചും യാത്ര ചെയ്യുകയുണ്ടായി.അതുപോലെ വെള്ളത്തില്‍ പൊങ്ങി കിടക്കുന്നതിനായി ഉപയോഗിച്ച പനഞ്ചണ്ടിന് പകരം തെര്‍മോകോള്‍ ഉപയോഗിക്കുകയും ചെയ്തു (ഒരു ഒമാനി അറബിയില്‍ നിന്നാണ് ഈ വിവരങ്ങള്‍ ശേഖരിച്ചത്).

കാലത്തിന്റെ മാറ്റം അനുസരിച്ച് ഈ മേഖല അതിവേഗ യന്ത്രബോട്ടുകള്‍ കയ്യേറിയപ്പോള്‍ പഴയ ഷാഷകള്‍ പലതും ഓര്‍മയായി.
ശേഷിക്കുന്നവ പഴയ ആ സുന്ദര കാലത്തെ അനുസ്മരിപ്പിക്കുവാനായി ഇങ്ങിനെയും....!

Friday, April 10, 2009

മുറ്റത്തെ പനിക്കൂര്‍ക്കയും അതിലെ ചില അന്തേവാസികളും






Friday, March 20, 2009

വീണ പൂക്കള്‍


സത്യമായിട്ടും വീണുകിടന്ന പൂക്കള്‍ ആണ്. എന്റെ ക്യാമറാക്കണ്ണില്‍ പെട്ടു എന്നേ ഉള്ളൂ...

Sunday, March 8, 2009

വര്‍ക്കല കടാപ്പുറത്തെ ഒരു സായാഹ്നം.....


Monday, December 31, 2007

Ta Ta 2007, Welcome 2008

ഉപേക്ഷിക്കാം നമുക്കെല്ലാ ദുഷ്ച്ചിന്തകളേയും .....



വരവേല്‍ക്കാം ശാന്തിയും സാമാധാനവും നിറഞ്ഞ ഐശ്വര്യപൂര്‍ണമായ ഒരു നല്ല നാളയെ.

Wednesday, December 12, 2007

കാത്തിരുപ്പ്

ആരെ ആവും ഈ കാത്തിരിക്കുന്നത്?

Wednesday, November 21, 2007

മഞ്ഞുകാലം വരവായി...........

വേനല്‍കാലം കഴിഞ്ഞു.
ഇനി തണുപ്പു കാലം...... കമ്പിളിപ്പുതപ്പും മൂടി പുതച്ചുകൊണ്ടൂള്ള ആ ഉറക്കമേ...... ഹാ ഹ ഹാ‍ ........ എത്ര ദിവസമായി കാത്തിരിക്കുവാണെന്ന് അറിയാമോ? കാത്തു കാത്തിരുന്ന് മടുത്തപ്പോള്‍....
കഴിഞ്ഞ അവധിക്കാലത്ത് എടുത്ത ചില പൊന്മുടി ചിത്രങ്ങള്‍ ഇവിടെ പോസ്റ്റുന്നു.









Thursday, September 13, 2007

പാമ്പ്

കാറ് ഡ്രൈവ് ചെയ്ത് കൊണ്ടിരുന്നപ്പോള്‍ കുറുകെ ചാടിയതാ. പെട്ടെന്ന് ബ്രേക്ക് ചെയ്തിട്ട് കാറിനകത്ത് ഇരുന്ന് കൊണ്ട് ഞാന്‍ ധീരതയോട് എടുത്ത ചിത്രങ്ങളാ ഇവ.

രംഗം ഒന്ന്

നായകന്‍ (?) രംഗപ്രവേശനം നടത്തുന്നു .. നിങ്ങള്‍ക്ക് അത് കാ‍ണാന്‍ പറ്റൂല്ല കാരണം ഞാന്‍ ക്യാമറ എടുത്തില്ല. പശ്ചാത്തല്‍ത്തില്‍ ബ്രേക്ക് ചെയ്യുന്ന ശബ്ദം കേള്‍ക്കാം (ഞാന്‍ അടക്കം വണ്ടിയില്‍ ഉണ്ടായിരുന്നവര്‍ക്കും പരിസരവാസികള്‍ക്കും )..





ചിത്രം ഒന്നും രണ്ടും

റോഡ് സ്വന്തം തറവാട്ടു വക എന്നല്ലേ ഭാവം...!!!!



ചിത്രം മൂന്ന്

ങ്ഹും .. പോകുന്ന പോക്ക് കണ്ടില്ലേ ഒരു നന്ദി വാക്കു പോലും പറയാതെ.... തക്ക സമയത്ത് ഞാന്‍ ബ്രേക്ക് ചവിട്ടിയില്ലായിരുന്നെങ്കില്‍ മൂന്നു കഷണമാകേണ്ടിയിരുന്നതാ ....

അല്ലാ .........
ഈ അവസരം ഒരുക്കി തന്നതിന്‍ ഞാനല്ലേ നിന്നോട് നന്ദി പറയേണടിയിരുന്നത്.
സോറി........സോറീടാ‍...
ഒന്നു നിന്നേ........
താങ്ക്യൂ...... താങ്ക്യൂ വെരിമച്ച്.

Friday, August 31, 2007

മുല്ലപ്പൂവ്‌

മുല്ലപ്പൂമ്പൊടി ഏറ്റ്‌ കിടക്കും കല്ലിനും ഉണ്ടാം ഒരു സൌരഭ്യം.
അപ്പോ പിന്നെ മുല്ലപ്പൂവില്‍ പറ്റിയിരിക്കുന്ന ജലകണങ്ങള്‍ക്കോ....???

Tuesday, August 21, 2007

അസ്തമയം

വൈകുന്നേരം കാര്‍ ഡ്രൈവ്‌ ചെയ്തുകൊണ്ടിരുന്നപ്പോള്‍ കിട്ടിയ സൂര്യാസ്തമയ ദൃശ്യങ്ങള്‍.












Tuesday, June 19, 2007

തെങ്ങോല

മുറ്റത്തെ തൈതെങ്ങില്‍ നിന്നും...



ഞങ്ങള്‍ക്കു മുന്‍പ്‌ ഈ വീട്ടില്‍ താമസിച്ചിരുന്ന ശ്രീലങ്കന്‍ കുടുംബം നട്ടു വളര്‍ത്തിയതാണിത്‌.

Sunday, June 17, 2007

എണ്റ്റെ ഫോട്ടോ ബ്ളോഗ്‌

ഈ ബ്ളോഗു തുടങ്ങാന്‍ പ്രചോദനം തന്ന എണ്റ്റെ പ്രിയതമയ്ക്ക്‌ ഈ പൂമൊട്ടുകള്‍ സമര്‍പ്പിച്ചു കൊണ്ട്‌......




ഫോട്ടൊഗ്രാഫി പഠിച്ചിട്ടില്ലാത്ത എനിക്ക്‌ ഇതിനെപറ്റി കൂടുതല്‍ പഠിക്കുവാനുതകുന്ന തരത്തിലുള്ള വിമര്‍ശനാത്മകമായ അഭിപ്രായങ്ങള്‍ പ്രതീക്ഷിച്ചുകൊള്ളട്ടെ...