Thursday, September 13, 2007

പാമ്പ്

കാറ് ഡ്രൈവ് ചെയ്ത് കൊണ്ടിരുന്നപ്പോള്‍ കുറുകെ ചാടിയതാ. പെട്ടെന്ന് ബ്രേക്ക് ചെയ്തിട്ട് കാറിനകത്ത് ഇരുന്ന് കൊണ്ട് ഞാന്‍ ധീരതയോട് എടുത്ത ചിത്രങ്ങളാ ഇവ.

രംഗം ഒന്ന്

നായകന്‍ (?) രംഗപ്രവേശനം നടത്തുന്നു .. നിങ്ങള്‍ക്ക് അത് കാ‍ണാന്‍ പറ്റൂല്ല കാരണം ഞാന്‍ ക്യാമറ എടുത്തില്ല. പശ്ചാത്തല്‍ത്തില്‍ ബ്രേക്ക് ചെയ്യുന്ന ശബ്ദം കേള്‍ക്കാം (ഞാന്‍ അടക്കം വണ്ടിയില്‍ ഉണ്ടായിരുന്നവര്‍ക്കും പരിസരവാസികള്‍ക്കും )..





ചിത്രം ഒന്നും രണ്ടും

റോഡ് സ്വന്തം തറവാട്ടു വക എന്നല്ലേ ഭാവം...!!!!



ചിത്രം മൂന്ന്

ങ്ഹും .. പോകുന്ന പോക്ക് കണ്ടില്ലേ ഒരു നന്ദി വാക്കു പോലും പറയാതെ.... തക്ക സമയത്ത് ഞാന്‍ ബ്രേക്ക് ചവിട്ടിയില്ലായിരുന്നെങ്കില്‍ മൂന്നു കഷണമാകേണ്ടിയിരുന്നതാ ....

അല്ലാ .........
ഈ അവസരം ഒരുക്കി തന്നതിന്‍ ഞാനല്ലേ നിന്നോട് നന്ദി പറയേണടിയിരുന്നത്.
സോറി........സോറീടാ‍...
ഒന്നു നിന്നേ........
താങ്ക്യൂ...... താങ്ക്യൂ വെരിമച്ച്.

25 comments:

പി.സി. പ്രദീപ്‌ said...

കാറ് ഡ്രൈവ് ചെയ്ത് കൊണ്ടിരുന്നപ്പോള്‍ കുറുകെ ചാടിയതാ. പെട്ടെന്ന് ബ്രേക്ക് ചെയ്തിട്ട് കാറിനകത്ത് ഇരുന്ന് കൊണ്ട് ഞാന്‍ ധീരതയോട് എടുത്ത ചിത്രങ്ങളാ ഇവ.

ചേട്ടായി said...

ഞാന്‍ താങ്കള്‍ക്കും നന്ദി പറയുന്നു..

അതൊരു ചേരയാണെന്നു തോന്നുന്നു, എന്നാലും ധൈര്യം സമ്മതിക്കണം!

Sathees Makkoth | Asha Revamma said...

ചേരയെ കണ്ടിട്ടും കാമറ എടുക്കാന്‍ മറന്നില്ലല്ലോ? ആളൊരു ധീരന്‍ തന്നെ.(ചേരയുടെ കാര്യമാ പറഞ്ഞത്. വണ്ടിക്ക് വട്ടം ചാടണമെങ്കില്‍ നല്ല ധൈര്യം വേണ്ടേ?)

ശ്രീ said...

അസാമാന്യ ധൈര്യം തന്നെ കേട്ടോ. (ആ പാമ്പിന്റെ)
;)

ഉറുമ്പ്‌ /ANT said...

:)

മയൂര said...

അയ്യോ പാ‍മ്പ്,
ധൈര്യം അപാരം...:)

പി.സി. പ്രദീപ്‌ said...

പാമ്പിന്റെ ധൈര്യത്തെ പ്രകീര്‍ത്തിച്ച
സതീശ്,ശ്രീ .......

എന്റെ ധൈര്യത്തെ പ്രകീര്‍ത്തിച്ച ചേട്ടായി, മയൂര.....

സന്തോഷ പ്രകടനം നടത്തി പോയ ഉറുമ്പ്...

എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.

മഴത്തുള്ളി said...

കൊള്ളാം, :)

അപ്പു ആദ്യാക്ഷരി said...

പ്രദീപേ.... നന്നായിട്ടുണ്ട്.. ഇനിയും പോരട്ടെ

ഏറനാടന്‍ said...

എന്റെ പ്രദീപേ ഒരു ചേരയെ കണ്ടിട്ടും കാറില്‍ തന്നെ സധൈര്യം ഇരുന്നോ? വല്ല രാജവെമ്പാല ആയിരുന്നേല്‍ ഒന്നിറങി നോക്കാമായിരുന്നു അല്ല പിന്നെ! കൊള്ളാം..

...പാപ്പരാസി... said...

കാറിനകത്ത്‌ ഇരുന്നത്‌ എന്തുകൊണ്ടും നന്നായി,അത്താഴം മുടക്കാന്‍ നീര്‍ക്കോലീം മതി എന്നാണല്ലോ!ചേരയുടെ ജീവന്‍ രക്ഷിച്ചതിന്‌ താങ്കള്‍ക്കും,താങ്കളുടെ ജീവന്‍ രക്ഷിച്ചതിന്‌ പാമ്പിനും അഭിനന്ദങ്ങള്‍!

പി.സി. പ്രദീപ്‌ said...

മഴത്തുള്ളി മാഷേ, അപ്പുവേ, പാപ്പരാസിയേ ... സന്തോഷം:)
ഏറനാടാ..
പാപ്പരാസി പറഞ്ഞതാ പോയിന്റ്. പിന്നേയ് കാറീന്ന് ഞാന്‍ ഇറങ്ങിയാല്‍ പാമ്പ് പേടിച്ച് പോകില്ലേ.
ങ്ഹും.. ചേര ആയതുകൊണ്ട് മൂന്ന് ഫോട്ടോ കിട്ടി.
രാജവെമ്പാല ആയിരുന്നേല്‍ ......
എന്നെ കൊണ്ട് ഒന്നും പറയിക്കല്ലേ.. ഏറനാടാ.... അല്ല പിന്നെ.:):)

Unknown said...

ഏഷ്യാനെറ്റ് നല്കുന്ന ധീരതക്കുള്ള അവാര്‍ഡിനു ഈ ചിത്രങ്ങളും ഈ പോസ്റ്റും അയച്ചുകൊടുക്കൂ....


റജിസ്റ്റര്‍ ചെയ്യാന്‍ ക്ലിക്കൂ
www.nokiyirunno-ippolkittum.com

ചേരകള്ക്കൊന്നും മാനവും മര്യാദയ്ക്കും നടക്കാന്‍ മേലാതായൊ, ഈശ്വരാ! കലികാലം :O

Unknown said...

അടുത്ത പോസ്റ്റ് ഒരു ആനക്കോണ്ട ആയാല്ലോ?
:)

മഴവില്ലും മയില്‍‌പീലിയും said...

എല്ലാവരും പരഞ്ഞപോലെ ധീരന്....കാറില്‍ നിനു ഒന്നു വെളിയില്‍ ഇറങ്ങാമായിരുന്നു....ഞാന്‍ ഓടി...

പി.സി. പ്രദീപ്‌ said...

മഞ്ഞുതുള്ളി,
എന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, ക്യാമറ കയ്യില്‍ ഉന്ടെങ്കിലേ ഈ പ്രശ്നമുള്ളൂ.

അതിനെന്താ,അടുത്ത പോസ്റ്റ് ഒരു ആനക്കോണ്ട തന്നെയാവാം.
പിടിച്ചു ഞാന്‍.... ആനക്കോണ്ട ‘യെ....’, കുടഞ്ഞു... ഞാന്‍ ആനക്കോണ്ട ‘യെ....’

ങാഹ.. അല്ല പിന്നെ..:)

പ്രദീപേ,

കാറീന്ന് ഞാന്‍ ഇറങ്ങിയാല്‍ പാമ്പ് പേടിച്ച് പോകില്ലേ.
പാവം പാമ്പിനെ ഞാന്‍ ആയിട്ട് എന്തിനാ പേടിപ്പിക്കുന്നത്...., അതുങ്ങളും ജീവിച്ചു പോട്ടേന്ന്.., ഏത്..:)

വന്നതിനും അഭിപ്രായം അറിയിച്ചതിനും വളരെ സന്തോഷം... നന്ദി.

ബാജി ഓടംവേലി said...

നന്നായിരിക്കുന്നു
ഒരല്പം താമസിച്ചു പോയി
അടുത്തതിനായി കാത്തിരിക്കുന്നു

പി.സി. പ്രദീപ്‌ said...

ബാജി,
വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

ഉപാസന || Upasana said...

:)
ഉപാസന

ദിലീപ് വിശ്വനാഥ് said...

അപാര ധൈര്യശാലി തന്നെ.

Anonymous said...

:)

സഹയാത്രികന്‍ said...

‍നന്നായിണ്ട്ട്ടോ... കാറിനകത്തായാലും പുറത്തായാലും സംഭവം പോട്ടപ്പെട്ടിയില്‍ പതിഞ്ഞില്ലെ...? അതാണ്....അതാണ്...!

ആഷ | Asha said...

അയ്യയ്യേ പരാക്രമം പാവം തുമ്പികളോടേ ഉള്ളൂ‍ അല്ലേ. ഒരു മഞ്ഞചേരയെ കണ്ടപ്പോ പേടിച്ചു പോയി. നാണകേട്!!!!

ഹാ... ആ മഞ്ഞചേരയെ ചുവപ്പു പെയിന്റടിച്ചു പിള്ളേരെ കാണിച്ചൂടാരുന്നോ ;)

ആഷ | Asha said...

ലജ്ജാവഹം ലജ്ജാവഹം.
:))

sandoz said...

ഇതാണ്‍ പറയണത്‌...നിങ്ങക്കൊന്നും ഒരു കാര്യോം അറിഞ്ഞൂടാ...
വഴീല്‍ക്കൂടെ പോണ പാമ്പിനെ എന്താ ചെയ്യണ്ടേ....
അപ്പോ തന്നെ എടുത്ത്‌ മടീല്‍ വയ്ക്കണ്ടേ....
ശ്ശെ കളഞ്ഞു...നല്ലൊരു അവസരം പാഴാക്കി..

Post a Comment