Monday, December 31, 2007

Ta Ta 2007, Welcome 2008

ഉപേക്ഷിക്കാം നമുക്കെല്ലാ ദുഷ്ച്ചിന്തകളേയും .....



വരവേല്‍ക്കാം ശാന്തിയും സാമാധാനവും നിറഞ്ഞ ഐശ്വര്യപൂര്‍ണമായ ഒരു നല്ല നാളയെ.

Wednesday, December 12, 2007

കാത്തിരുപ്പ്

ആരെ ആവും ഈ കാത്തിരിക്കുന്നത്?

Wednesday, November 21, 2007

മഞ്ഞുകാലം വരവായി...........

വേനല്‍കാലം കഴിഞ്ഞു.
ഇനി തണുപ്പു കാലം...... കമ്പിളിപ്പുതപ്പും മൂടി പുതച്ചുകൊണ്ടൂള്ള ആ ഉറക്കമേ...... ഹാ ഹ ഹാ‍ ........ എത്ര ദിവസമായി കാത്തിരിക്കുവാണെന്ന് അറിയാമോ? കാത്തു കാത്തിരുന്ന് മടുത്തപ്പോള്‍....
കഴിഞ്ഞ അവധിക്കാലത്ത് എടുത്ത ചില പൊന്മുടി ചിത്രങ്ങള്‍ ഇവിടെ പോസ്റ്റുന്നു.









Thursday, September 13, 2007

പാമ്പ്

കാറ് ഡ്രൈവ് ചെയ്ത് കൊണ്ടിരുന്നപ്പോള്‍ കുറുകെ ചാടിയതാ. പെട്ടെന്ന് ബ്രേക്ക് ചെയ്തിട്ട് കാറിനകത്ത് ഇരുന്ന് കൊണ്ട് ഞാന്‍ ധീരതയോട് എടുത്ത ചിത്രങ്ങളാ ഇവ.

രംഗം ഒന്ന്

നായകന്‍ (?) രംഗപ്രവേശനം നടത്തുന്നു .. നിങ്ങള്‍ക്ക് അത് കാ‍ണാന്‍ പറ്റൂല്ല കാരണം ഞാന്‍ ക്യാമറ എടുത്തില്ല. പശ്ചാത്തല്‍ത്തില്‍ ബ്രേക്ക് ചെയ്യുന്ന ശബ്ദം കേള്‍ക്കാം (ഞാന്‍ അടക്കം വണ്ടിയില്‍ ഉണ്ടായിരുന്നവര്‍ക്കും പരിസരവാസികള്‍ക്കും )..





ചിത്രം ഒന്നും രണ്ടും

റോഡ് സ്വന്തം തറവാട്ടു വക എന്നല്ലേ ഭാവം...!!!!



ചിത്രം മൂന്ന്

ങ്ഹും .. പോകുന്ന പോക്ക് കണ്ടില്ലേ ഒരു നന്ദി വാക്കു പോലും പറയാതെ.... തക്ക സമയത്ത് ഞാന്‍ ബ്രേക്ക് ചവിട്ടിയില്ലായിരുന്നെങ്കില്‍ മൂന്നു കഷണമാകേണ്ടിയിരുന്നതാ ....

അല്ലാ .........
ഈ അവസരം ഒരുക്കി തന്നതിന്‍ ഞാനല്ലേ നിന്നോട് നന്ദി പറയേണടിയിരുന്നത്.
സോറി........സോറീടാ‍...
ഒന്നു നിന്നേ........
താങ്ക്യൂ...... താങ്ക്യൂ വെരിമച്ച്.

Friday, August 31, 2007

മുല്ലപ്പൂവ്‌

മുല്ലപ്പൂമ്പൊടി ഏറ്റ്‌ കിടക്കും കല്ലിനും ഉണ്ടാം ഒരു സൌരഭ്യം.
അപ്പോ പിന്നെ മുല്ലപ്പൂവില്‍ പറ്റിയിരിക്കുന്ന ജലകണങ്ങള്‍ക്കോ....???

Tuesday, August 21, 2007

അസ്തമയം

വൈകുന്നേരം കാര്‍ ഡ്രൈവ്‌ ചെയ്തുകൊണ്ടിരുന്നപ്പോള്‍ കിട്ടിയ സൂര്യാസ്തമയ ദൃശ്യങ്ങള്‍.












Tuesday, June 19, 2007

തെങ്ങോല

മുറ്റത്തെ തൈതെങ്ങില്‍ നിന്നും...



ഞങ്ങള്‍ക്കു മുന്‍പ്‌ ഈ വീട്ടില്‍ താമസിച്ചിരുന്ന ശ്രീലങ്കന്‍ കുടുംബം നട്ടു വളര്‍ത്തിയതാണിത്‌.

Sunday, June 17, 2007

എണ്റ്റെ ഫോട്ടോ ബ്ളോഗ്‌

ഈ ബ്ളോഗു തുടങ്ങാന്‍ പ്രചോദനം തന്ന എണ്റ്റെ പ്രിയതമയ്ക്ക്‌ ഈ പൂമൊട്ടുകള്‍ സമര്‍പ്പിച്ചു കൊണ്ട്‌......




ഫോട്ടൊഗ്രാഫി പഠിച്ചിട്ടില്ലാത്ത എനിക്ക്‌ ഇതിനെപറ്റി കൂടുതല്‍ പഠിക്കുവാനുതകുന്ന തരത്തിലുള്ള വിമര്‍ശനാത്മകമായ അഭിപ്രായങ്ങള്‍ പ്രതീക്ഷിച്ചുകൊള്ളട്ടെ...