Saturday, May 16, 2009

ഓര്‍മ്മകള്‍ അയവിറക്കി ഒരു വിശ്രമം......പഴയ കാലത്ത് അറബികള്‍ മീന്‍ പിടുത്തത്തിനും അതിനോട് അനുബന്ധിച്ച സാധന സാമഗ്രികളും മറ്റും സൂക്ഷിക്കുന്നതിനുമായി
പനയോല മടലാല്‍(തണ്ട്) നിര്‍മ്മിച്ച വള്ളങ്ങളും ഷെഡ്ഡും.

അറബിയില്‍ പനയോല നിര്‍മ്മിതമായ ഷെഡ്ഡിനെ “അരീഷ്” എന്നും വള്ളത്തെ “ഷാഷ” എന്നും പറയുന്നു.“ഷാഷ”എന്ന ഈ വള്ളത്തില്‍ രണ്ട് പേര്‍ക്ക് മാത്രമേ യാത്ര ചെയ്യാന്‍ പറ്റുകയുള്ളൂ.അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാന്‍ പറ്റിയ കുറച്ച് കൂടി വലിപ്പം ഉള്ള ഷാഷകളും ഉണ്ട്. കൂടുതലും മീന്‍ പിടുത്തത്തിനാണ് നിര്‍മ്മിച്ചിരുന്നതെങ്കിലും ചില ഹ്രസ്വദൂര യാത്രകള്‍ക്കും ഇവ ഉപയോഗിച്ചിരുന്നുവത്രെ.

ഷാഷയുടെ നിര്‍മ്മാണവസ്തുക്കളുടെ ഘടന അനുസരിച്ച് 15Km ഓളം മാത്രമേ യാത്ര ചെയ്യാന്‍ പറ്റുകയുള്ളൂ. വെള്ളത്തില്‍ പൊങ്ങി കിടക്കുന്നതിനായ് പനയുടെ തടി ചതച്ച് ചണ്ട് പരുവത്തിലാക്കി വള്ളത്തിന്റ് അടിഭാഗത്ത് പിടിപ്പിക്കാറുണ്ടായിരുന്നു .ഇവ വെള്ളം ആഗിരണം ചെയ്യുകയും ഭാരം മൂലം താഴാന്‍ സാധ്യത ഉള്ളതിനാലുമാണ് അത്.

ആദ്യ കാലങ്ങളില്‍ ഏതെങ്കിലും ബലമുള്ള മരത്താല്‍ നിര്‍മ്മിച്ച പങ്കായം കൊണ്ട് തുഴഞ്ഞാണ് യാത്ര ചെയ്തിരുന്നതെങ്കില്‍ കാലത്തിന്റെ മാറ്റം അനുസരിച്ച് പില്‍ക്കാലങ്ങളില്‍ പായയുപയോഗിച്ചും അവസാനം യന്ത്രം ഘടിപ്പിച്ചും യാത്ര ചെയ്യുകയുണ്ടായി.അതുപോലെ വെള്ളത്തില്‍ പൊങ്ങി കിടക്കുന്നതിനായി ഉപയോഗിച്ച പനഞ്ചണ്ടിന് പകരം തെര്‍മോകോള്‍ ഉപയോഗിക്കുകയും ചെയ്തു (ഒരു ഒമാനി അറബിയില്‍ നിന്നാണ് ഈ വിവരങ്ങള്‍ ശേഖരിച്ചത്).

കാലത്തിന്റെ മാറ്റം അനുസരിച്ച് ഈ മേഖല അതിവേഗ യന്ത്രബോട്ടുകള്‍ കയ്യേറിയപ്പോള്‍ പഴയ ഷാഷകള്‍ പലതും ഓര്‍മയായി.
ശേഷിക്കുന്നവ പഴയ ആ സുന്ദര കാലത്തെ അനുസ്മരിപ്പിക്കുവാനായി ഇങ്ങിനെയും....!

38 comments:

വീ കെ said...

ഇത് പഴയ കാലത്തുള്ളവ തന്നെയാണൊ...?
അതൊ ആ ഓർമ്മക്കായി പുതിയതായി ഉണ്ടാക്കി വച്ചതൊ....?
(ഇത്രയും കാലം ഈ ഓലകൾ കേടു കൂടാതെ ഇരിക്കുമോന്നൊരു സംശയം.)

നിരക്ഷരന്‍ said...

ഈ ഭാഗത്ത് എങ്ങാണ്ടല്ലേ ദാസനും വിജയനും കള്ളലോഞ്ചില്‍ വന്നിറങ്ങിയത് ? :)

സാജന്‍| SAJAN said...

അയ്യൊ ഈ നിറിന്റെ ഒരുകാര്യം ഞാൻ എഴുതാൻ വന്നത് ഒക്കെത്തന്നെയാണ് , മറ്റൊരുവിധത്തിൽ എഴുതി വച്ചത്,
എന്നാലും വന്നപ്പോ ചോദിക്കാതെ പോകുന്നതെങ്ങനെ?
ദാസനണ്ണോ അപ്പൊ വിജയൻ എബ്ഡേ?

നിരക്ഷരന്‍ said...

@ സാജന്‍ -

വിജയന്‍, സുരാജ് വെഞ്ഞാറമ്മൂടിന്റെ സ്ക്രിപ്റ്റ് കിട്ടാന്‍ വേണ്ടി ക്യൂ നില്‍ക്കുന്നുണ്ടെന്ന് ആരുടെയോ ജി.മെയില്‍ കസ്റ്റം മേസ്സേജില്‍ ഇന്ന് കണ്ടായിരുന്നു.

അരുണ്‍ കായംകുളം said...

ഇപ്പം ഇതൊന്നും കാണാഞ്ഞേ ഇല്ല.:)

anupama said...

good shot!very different!
happy photography!
sasneham,
anu

SreeDeviNair.ശ്രീരാഗം said...

മനോഹരമായിരിക്കുന്നു...
ആശംസകള്‍


ചേച്ചി

ബിന്ദു കെ പി said...

ഫോട്ടോ നന്നായി.
ഇത് പുതിയതായി ഉണ്ടാക്കിവച്ചിരിക്കുന്നതു തന്നെയാവും അല്ലേ..?

കുഞ്ഞന്‍ said...

പ്രദീപ് മാഷെ..
ഈ വിശ്രമ ജീവിതത്തിന് എത്രമാത്രം കഥകള്‍ പറയാനുണ്ടാകും..!!

ഈ നിരുവിന്റെ ഒരു കാര്യം..!!

...പകല്‍കിനാവന്‍...daYdreamEr... said...

പനയോല വള്ളങ്ങള്‍ കൊള്ളാല്ലോ..
:)

ശ്രീ said...

മനോഹരം

ശിവ said...

ഈ കാഴ്ചയ്ക്ക് നന്ദി.... ഇതൊക്കെ എത്ര സുന്ദരമായ കാഴ്ചകള്‍....പിന്നെ ഓര്‍മ്മകളും...

The Eye said...

Ormakalee... kaivala chaarthi... varooo

A silent pic...

പി.സി. പ്രദീപ്‌ said...
This comment has been removed by the author.
പി.സി. പ്രദീപ്‌ said...

വി.കെ. മാഷേ,
താങ്കള്‍ പറഞ്ഞത് ശരിയാണ്.പനയോലകള്‍ ഇത്രയും കാലം കേടു കൂടാതെ ഇരിക്കില്ല.പഴയ ആ‍ള്‍ക്കാര്‍ അവരുടെ പഴയ ആ കാലത്തെ ഓര്‍മ്മപ്പെടുത്തുന്നതിനായ് ചില അല്ലറ ചില്ലറ അറ്റകുറ്റപ്പണികളൊക്കെ ചെയ്ത് കാത്തു സൂക്ഷിച്ചു പോരുന്നു.

അതുപോലെ ചിത്രത്തിന് അടിയില്‍ ഈ വള്ളങ്ങളെ കുറിച്ചു കിട്ടിയ വിവരങ്ങള്‍ കൂടി രണ്ടാമത് എഴുതി ചേര്‍ത്തിട്ടുണ്ട്.

നന്ദി.

കണ്ണനുണ്ണി said...

ഗൃഹാതുരത്വം ഉണര്‍ത്തുന്ന മനോഹരമായ ചിത്രം. നന്ദി

ramaniga said...

ഫോട്ടോ നന്നായി.

പി.സി. പ്രദീപ്‌ said...

നിരക്ഷരന്‍ , നന്ദി. വിജയന്‍ ദാസനെ ഇവിടെ “തല്ലി”യിട്ടിട്ട് പോയി.അങ്ങ് ആസ്ട്ട്രേലിയയില്‍ എങ്ങോ ഉണ്ടെന്നാ അറിവ്.എവിടെ ഉണ്ടെങ്കിലും ഇവിടെ എത്തും. ദേ പറഞ്ഞു നാക്കെടുത്തില്ല ആസ്ട്രേലിയാക്കാരന്‍ വിജയന്‍ എത്തി. നന്ദിയുണ്ട് സാജാ അല്ല വിജയാ നന്ദി:)
അരുണ്‍ കായംകുളം,anupama,ശ്രീദേവിചേച്ചി, ബിന്ദു,കുഞ്ഞന്‍,പകല്‍കിനാവന്‍ ,ശ്രീ, ശിവ,The Eye, കണ്ണനുണ്ണി,ramaniga ...
വന്നതിനും അഭിപ്രായം അറിയിച്ച്തിനും എല്ലാവര്‍ക്കും എന്റെ നന്ദി.

hAnLLaLaTh said...

.....നഷ്ട പ്രതാപങ്ങളയവിറക്കി.....

ചിന്താശീലന്‍ said...

ഓര്‍മ്മകളില്‍ മറയുന്ന യാനങ്ങള്‍.

പൈങ്ങോടന്‍ said...

നല്ല ചിത്രവും കുറിപ്പും

നന്ദകുമാര്‍ said...

good..

nalla chithravum Kurippum...

poor-me/പാവം-ഞാന്‍ said...
This comment has been removed by the author.
poor-me/പാവം-ഞാന്‍ said...

ഈ ഉരുക്കളെ മരുക്കള്‍ എന്നാണോ പറയുക?

Anonymous said...

Regurgitating memoirs.....of an eloped era....
subtle...somnolent...

ശ്രീഇടമൺ said...

നല്ല പോസ്റ്റ്...
ആശംസകള്‍...*

ഞാനും എന്‍റെ ലോകവും said...

മനോഹരം ആത്മാര്‍ത്ഥമായ ആശംസകള്‍
സജി

Sapna Anu B.George said...

നല്ല വായന,ഇത്ര വലിയ ചിത്രം, ഇത്ര വലിയ ബ്ലൊഗ് ആക്കിയെടുത്തതു കൂടി ഒന്നു പഠിപ്പിച്ചു തരൂ

കുക്കു.. said...

nice memories...

link to my new post
http://myglasspaintings.blogspot.com/
:)

പാവപ്പെട്ടവന്‍ said...

ഒരു കാലഘട്ടം പെയ്തൊഴിയുമ്പോള്‍ ബാക്കിയാവുന്നത്

EKALAVYAN | ഏകലവ്യന്‍ said...

പനയോലത്തണ്ട്‌ ഇത്രകാലം കേടുകൂടാതെ നില്‍ക്കുമോ എന്ന് പലരും ചോദിച്ചു കണ്ടു. ഗവേഷണം ഒന്നും നടത്തിയിട്ടില്ലെങ്കിലും, വര്‍ഷങ്ങളോളം കേടു കൂടാതെ നില്‍ക്കും എന്നാണ് എന്റെ അറിവ്. കാരണം വളരെ പഴയ അറബ് വീടുകളുടെ മച്ച് നിര്‍മിക്കാന്‍ ഇത് ഉപയോഗിച്ചു കണ്ടിട്ടുണ്ട്. മരത്തടികള്‍ക്ക് കുറുകെ പനയോലത്തണ്ട്‌ അടുക്കി അതിനു മുകളില്‍ മണ്ണ് കൊണ്ട് മെഴുകി എടുക്കും.
ചിത്രം ഇഷ്ടപ്പെട്ടു, കൂടെ അല്‍പ്പം ചരിത്രം കൂടി എഴുതിയതും.

Ifthikhar said...

Nice Blog and photographs...
:)

സ്നോ വൈററ്... said...

nice snap

Kavitha sheril said...

:)

കുമാരന്‍ | kumaran said...

നല്ല ചിത്രം. നല്ല വിവരണം..

വിഷ്ണു said...

മനോഹരമായ ചിത്രം.പരീകുട്ടിയും കറുത്തമ്മയും അവിടെ എവിടെയോ ഉണ്ടോ എന്ന് സംശയം.

khader patteppadam said...

ചിത്രം നന്നായി. അറിവുകളുടെ നുറുങ്ങുകള്‍ പങ്കുവെച്ചതിനു നന്ദി.

mazhamekhangal said...

photo nannayi.....

Post a Comment