കാറ് ഡ്രൈവ് ചെയ്ത് കൊണ്ടിരുന്നപ്പോള്‍ കുറുകെ ചാടിയതാ. പെട്ടെന്ന് ബ്രേക്ക് ചെയ്തിട്ട് കാറിനകത്ത് ഇരുന്ന് കൊണ്ട് ഞാന്‍ ധീരതയോട് എടുത്ത ചിത്രങ്ങളാ ഇവ.
രംഗം ഒന്ന്
നായകന്‍ (?) രംഗപ്രവേശനം നടത്തുന്നു .. നിങ്ങള്‍ക്ക് അത് കാണാന്‍ പറ്റൂല്ല കാരണം ഞാന്‍ ക്യാമറ എടുത്തില്ല. പശ്ചാത്തല്‍ത്തില്‍ ബ്രേക്ക് ചെയ്യുന്ന ശബ്ദം കേള്‍ക്കാം (ഞാന്‍ അടക്കം വണ്ടിയില്‍ ഉണ്ടായിരുന്നവര്‍ക്കും പരിസരവാസികള്‍ക്കും )..


ചിത്രം ഒന്നും രണ്ടും
റോഡ് സ്വന്തം തറവാട്ടു വക എന്നല്ലേ ഭാവം...!!!!

ചിത്രം മൂന്ന്
ങ്ഹും .. പോകുന്ന പോക്ക് കണ്ടില്ലേ ഒരു നന്ദി വാക്കു പോലും പറയാതെ.... തക്ക സമയത്ത് ഞാന്‍ ബ്രേക്ക് ചവിട്ടിയില്ലായിരുന്നെങ്കില്‍ മൂന്നു കഷണമാകേണ്ടിയിരുന്നതാ ....
അല്ലാ .........
ഈ അവസരം ഒരുക്കി തന്നതിന്‍ ഞാനല്ലേ നിന്നോട് നന്ദി പറയേണടിയിരുന്നത്.
സോറി........സോറീടാ...
ഒന്നു നിന്നേ........
താങ്ക്യൂ...... താങ്ക്യൂ വെരിമച്ച്.